ഇന്ധന വിലക്കയറ്റത്തിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാൽനട സമരവുമായി യൂത്ത് കോൺഗ്രസ് നേതാവ്

കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ ഉള്ള പ്രതിഷേധമായി കാൽനട സമരവുമായി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് കോഴിക്കോട് കട്ടിപ്പാറ മണ്ഡലം പ്രസിഡന്റും ഫ്രീലാൻഡ് ഫോട്ടോഗ്രാഫറുമായ അഭിൻ എന്ന 24 കാരനാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്നുകൊണ്ട് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തുന്നത്.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കാൽനട സമരം ആരംഭിച്ചത്. 14 ജില്ലകളിൽ ഊടെ സഞ്ചരിച്ച 35 ദിവസം കൊണ്ട് തലസ്ഥാനത്ത് എത്താനാണ് അഭിൻ ലക്ഷ്യമിടുന്നത്. ഓരോ ദിവസത്തെയും യാത്രയും ജനങ്ങളുടെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. യാത്രയുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകൾ അഭിൻ തന്നെയാണ് വഹിക്കുന്നത്. സമരത്തിനുള്ള ഐക്യദാർഢ്യം ആയി ഭക്ഷണം വാങ്ങി നൽകുന്നവരും ഉണ്ട്. സാധാരണ ജനങ്ങളുടെയും ഓട്ടോ ഡ്രൈവർമാരുടെയും ടാക്സി ഡ്രൈവർമാരുടെയും വലിയ പിന്തുണ പിന്നിട്ട വഴികളിൽ ലഭിച്ചിട്ടുണ്ടെന്ന് അഭിൻ വ്യക്തമാക്കുന്നു.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിന് ഗവർണർക്കും നൽകുകയെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. അമ്മ ലീലയും ഭാര്യ ദിവ്യയും നൽകുന്ന പിന്തുണയാണ് ഈ സമരത്തിന് ഊർജ്ജമെന്നും അഭിൻ പറയുന്നു. നിലവിൽ അഭിന്റെ കാൽനട പ്രതിഷേധയാത്ര വയനാട് പിന്നിട്ടിരിക്കുകയാണ്.

Related posts

Leave a Comment