യൂത്ത് കോണ്‍ഗ്രസ് ജന്‍മദിനത്തില്‍ മുന്‍ നേതാക്കളെ ആദരിച്ച് കെ.എസ്.യു

ഹരിപ്പാട് : യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ആഗസ്റ്റ് 9 ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ ബ്ലോക്ക് പ്രസിഡന്റുമാരെ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി ആദരിച്ചു. കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റിഉപാധ്യക്ഷന്‍ മനു നങ്ങ്യാര്‍കുളങ്ങര, ജനറല്‍ സെക്രട്ടറി ഗോകുല്‍ നാഥ് മുബാറക്, വി.കെ നാഥന്‍ , സുജിത് കരുവാറ്റ, രാഹുല്‍ രാജന്‍, ബെന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി
മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ബി ബാബു പ്രസാദ്, അഡ്വ. എം ലിജു, എ.കെ രാജന്‍, എസ് ദീപു, ജോണ്‍ തോമസ്,സുജിത് എസ്സ് ചേപ്പാട്, എസ് രാജേന്ദ്ര കുറുപ്പ്, എസ് വിനോദ് കുമാര്‍, എം ബി അനില്‍ മിത്ര, കെ എ ലത്തീഫ്, അഡ്വ. വിഷുക്കൂര്‍, ആയാപറമ്പ് രാമചന്ദ്രന്‍,ആര്‍ അജിത് കുമാര്‍ , നിഷാം മുഹമ്മദ്, ഷജിത് ഷാജി എന്നിവരെയാണ് വീടുകളിലെത്തി ആദരിച്ചത്.

Related posts

Leave a Comment