കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക് ; അമ്പതിലേറെ യുവാക്കൾക്ക് പാർട്ടി അംഗത്വം നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് കടന്നുവന്ന അമ്പത് യുവാക്കളെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പാർട്ടിയിലേക്ക് സ്വീകരിച്ചു.ചടങ്ങിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരായ കൊടുക്കുന്നിൽ സുരേഷ് MP, പിടി തോമസ് MLA, ടി സിദ്ദീഖ് MLA, ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ, ബ്ലോക്ക് പ്രസിഡണ്ട് സുലൈമാൻ മാസ്റ്റർ, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് സി കെ ജലീൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി സി ഫിജാസ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

Leave a Comment