Connect with us
48 birthday
top banner (1)

Kollam

കേരളത്തിൽ ഫാസിസ്റ്റ് ഭരണകൂടം:ആദർശ് ഭാർഗവൻ

Avatar

Published

on

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വൈരാഗ്യ ബുദ്ധിയോടുകൂടി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ നയിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹുസൈൻ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസ്‌ലം ആദിനാട്, നീലകുളം സദാനന്ദൻ , കെ എസ് പുരം സുധീർ, കെഎം ഷെഫീഖ്, ആർ എസ് കിരൺ, നൗഫൽ കുരുടന്റെയും, അഫ്സൽ, സുമയ്യ, കെ എം നൗഷാദ്, യൂസഫ് കുഞ്ഞ്, രാജേഷ് എന്നിവർ സംസാരിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പാർ‍ക്ക് ചെയ്തിരുന്ന ജീപ്പ് തനിയെ സ്റ്റാർട്ടായി, മുന്നോട്ടു കുതിച്ചു; പിന്നെ മതിലിൽ ഇടിച്ചു നിന്നു

Published

on

അഞ്ചൽ: ഹൊറർ സിനിമകളിലും മറ്റും കാണുന്നതുപോലെ റോഡരികിൽ പാർ‍ക്ക് ചെയ്തിരുന്ന ജീപ്പ് തനിയെ സ്റ്റാർട്ടായി ഡ്രൈവറില്ലാതെ മുന്നോട്ടു കുതിക്കുന്നു! സംഭവം നടന്നത് കൊല്ലം അഞ്ചൽ കുരിശുമുക്കിലാണ്. 200 മീറ്ററോളം ഓടിയ ജീപ്പ് സൈ‍ഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

Advertisement
inner ad

ബോണറ്റിൽ നിന്നു വലിയ രീതിയിൽ പുക ഉയരുന്നതു കണ്ടു നാട്ടുകാർ ബോണറ്റ് തുറന്നു തീ അണച്ചു. ഇതിനിടെ വാഹനത്തിന്റെ ഉടമ ഓടിയെത്തുകയും വാഹനം ആരെങ്കിലും കള്ളത്താക്കോൽ ഉപയോഗിച്ചു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതുമാണെന്നുമാണ് വിളക്കുപാറ സ്വദേശിയായ അദ്ദേഹം കരുതിയത്.

സംഭവം കണ്ടു നിന്നവർ കാര്യം വിശദീകരിച്ചപ്പോഴാണു ഉടമയ്ക്കും മറ്റുള്ളവർക്കും ബോധ്യമായത്. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു അഞ്ചൽ– ആയൂർ റോഡിൽ അപൂർവ സംഭവം നടന്നത്. ജീപ്പിലെ ഇലക്ട്രിക്കൽ തകരാർ കാരണമാകാം തനിയെ സ്റ്റാർട്ട് ആയതെന്നാണു പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Kerala

ഡോ. വന്ദന കൊലക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സ്‌റ്റേ

Published

on

കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് കോടതി തടഞ്ഞു.കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.

പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading

crime

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവം: ലഹരി മാഫിയ എന്ന് സംശയം

Published

on

കൊല്ലം: ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇമെയിൽ ആയാണ് പരാതി ലഭിച്ചതെന്നും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയിട്ടുള്ളത്. ഫാർമസിയിലും നഴ്സിംഗ് സ്റ്റേഷനിലും സൂക്ഷിച്ചിരുന്ന ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്നുകൾ ആണ് മോഷണം പോയത്.
ലഹരി സംഘമാണ് മോഷണത്തിൽ പിന്നിലെന്ന് സംശയമുണ്ടെന്നും മുകളിലെ വാതിൽ പൊളിച്ചാണ് അകത്തു കയറിയതെന്നും പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഫാർമസിയിൽ നിന്ന് മരുന്നുകളുടെ ലിസ്റ്റും മറ്റു രേഖകളും പരിശോധിച്ചു. പൊലീസ്‌ കേസിൽ അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Featured