‘യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ ജയിലിലടച്ചത് പ്രതികാരത്താൽ’ ; മാർച്ച് നടത്തിയ മഹിളാമോർച്ചയോട് പോലീസിന് മമത

തിരുവനന്തപുരം : ദത്ത് കേസിൽ അനുപമയ്ക്ക് നീതി ലഭിക്കുവാൻ വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ പോലീസ് കടുത്ത വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കടത്തുവാൻ കൂട്ടുനിന്നവർക്കൊപ്പം സർക്കാരും സിപിഎമ്മും നിലയുറപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് ഉച്ചയോടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും പുലർച്ചെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിൽ അടക്കുന്നത്.

നിസ്സാരമായ വകുപ്പുകൾ ചുമത്തേണ്ടിയിരുന്ന പ്രതിഷേധം രാഷ്ട്രീയ വൈരാഗ്യത്തിന്റെ സിപിഎം കൃത്യമായി ഉപയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ പേരിൽ ജാമ്യം നിഷേധിക്കപ്പെടുകയുമാ
യിരുന്നു.അനുപമയുടെ വിഷയത്തിൽ ആരോപണം സിപിഎം നേതാക്കളിലേക്ക് പടരുമ്പോൾ ആരോപണവിധേയരായവരെ സംരക്ഷിക്കുവാൻ വെമ്പൽകൊള്ളുന്ന പാർട്ടി നേതൃത്വം മുൻ എസ്എഫ്ഐ ക്കാരിയുടെ നീതിക്കുവേണ്ടി സമരം ചെയ്തവരെ അന്യായമായി ജയിലിൽ അടച്ചിരിക്കുകയാണ്.

ഇതേ വിഷയത്തിൽ ശിശുക്ഷേമ സമിതിയിലേക്ക് സമരം ചെയ്ത യുവമോർച്ച-മഹിളാമോർച്ച പ്രവർത്തകരെ റിമാൻഡ് ചെയ്യാതെ കടുത്ത വകുപ്പുകൾ പോലും ചേർക്കാതെ വെറുതെ വിട്ട പോലീസ് യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ തെരഞ്ഞുപിടിച്ച് മനഃപൂർവം ജയിലിൽ അടയ്ക്കുകയായിരുന്നു. അനുപമയുടെ കുട്ടിയെ കാണാതായ സംഭവം പുറം ലോകത്തേക്ക് എത്തിച്ചത് യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളായിരുന്നു.ഇതിലുള്ള പ്രതികാരമാണ് അവരെ ജയിലറകളിലേക്ക് കുറ്റവാളികളായി ചാർത്തപ്പെട്ടെത്തിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വീണ എസ് നായർ, ചിത്രാ ദാസ്, ജില്ലാ ഭാരവാഹികളായ അഖില,സജ്ന ബി സാജൻ, സുബിജ, അനുഷ്മ ബഷീർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാനി എന്നിവരാണ് സമരം ചെയ്തതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടത്.

Related posts

Leave a Comment