ഇന്ത്യ യുണൈറ്റഡ് പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി

ശ്രീമൂലനഗരം: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രവാക്യമുയർത്തി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള വർഗ്ഗീയതക്കെതിരെയുള്ള ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ചൊവ്വര പട്ടൂർകുന്നിൽ നിന്നും ആരംഭിച്ച പദയാത്ര അൻവർ സാദത്ത് എം.എൽ.എ ഉത്ഘാടനം നിർവഹിച്ചു..ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അധ്യക്ഷത വഹിച്ചു.ശ്രീമൂലനഗരത്ത് നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു ഉദ്ഘാടനം ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എൻ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എ ഹാരിസ്, എ എ അബ്ദുൽ റഷീദ്, നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വി വി സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സി മാർട്ടിൻ, വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, നിജാസ് കെ.ബി, കോൺഗ്ര നേതാക്കളായ പി കെ സിറാജ്, വി എം ഷംസുദ്ധീൻ, മഞ്ജു നവാസ്, കെ.എസ്ചന്ദ്രശേഖരൻ, ഇ.വി വിജയകുമാർ, കെ.പി അനൂപ്, വി.ജെ ആൻറു, കെ.ഡി ഡേവിസ്, ആൻ്റണി കൂട്ടുങ്ങൽ, വിപിൻദാസ്, സിമി ജിജോ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ റോബിൻ കുര്യൻ, ജെനീഷ് പി.യു, ആഷിക് അബു, പി വി വിനീത്, സിയാദ് മണ്ഡലം ഭാരവാഹികളായ ജോമോൻ ജോൺ, ടിൻ്റൊ ദേവസി, സിജിൻ പോൾ, രൂപക് വർഗീസ്, അനസ്, ഡിബിൻ ഡേവിസ്, അലക്സ് വർഗീസ്, ആൽബിൻ സാജു, പി.എം ഷെജീർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment