പാചകവാതക സബ്‌സിഡി 2020 മെയ്‌ മാസം മുതൽ തടഞ്ഞു വെച്ചിരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി

കൊച്ചി: പാചകവാതക സബ്‌സിഡി 2020 മെയ്‌ മാസം മുതൽ തടഞ്ഞു വെച്ചിരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപ്പ് കോസ്റ്റൽ ഗ്യാസ് സെർവിസസിനു മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി എം.ജെ ടോമി ഉത്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് അധ്യക്ഷത വഹിച്ചു.ഈ വർഷം മാത്രമായി സബ്‌സിഡി നൽകാത്തിലൂടെ കേന്ദ്ര സർക്കാർ 1050 കൊടി രൂപയാണ് ഉപഭോക്താക്കളിൽ നിന്നും കൊള്ളയടിച്ചിരിക്കുന്നത്.വൈപ്പിനിൽ നിന്നും പോകുന്ന പാചക വാതക പൈപ്പ് ലൈനുകൾ വഴി കളമശേരിയിലും മറ്റു പ്രദേശങ്ങളിലെ വീടുകളിൽ പാചക വാതകം എത്തി തുടങ്ങിയെങ്കിലും വൈപ്പിൻകരയെ അപ്പാടെ ഈ സംവിധാനത്തിൽ നിന്നും ഒഴിവാക്കിയതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നു എന്നും നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് ചൂണ്ടിക്കാട്ടി .നേതാക്കൾ ആയ കെ.എം പ്രസൂൺ, ബെന്നി ബർണാഡ്, ജോസി വൈപ്പിൻ, പി.കെ സാബു, ബിജു കണ്ണങ്ങനാട്ട്, എം.പി ക്‌ളീറ്റസ് , രതീഷ്, ഷിജിത്ത് ടി.എസ് , രാഹുൽദേവ്, രാജേഷ്, ഹർഷാദ്, ജോഹൻ പരപ്പൻ, ജോർജ് മാനുവൽ, ഗോഡ്‌വിൻ, സോനു ജോസഫ്, സണ്ണി സോണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related posts

Leave a Comment