Kerala
ശരണപാതയിൽ സഹായ ഹസ്തമായി യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്ക്
പത്തനംതിട്ട : ജില്ലാ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മണ്ഡലകാല ശബരിമല ഹെൽപ്പ് ഡെസ്ക് വിജയകരമായ അഞ്ചാം വർഷം പൂർത്തീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാ കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക് ഭക്ഷണത്തിനും വിരി വയ്ക്കുന്നതിനും വൈദ്യസഹായത്തിനും ഉൾപ്പെടെ നിരവധി സേവനങ്ങൾ ആണ് ഈ ദിവസങ്ങളിൽ നൽകി വന്നിട്ടുള്ളത്.
മകരവിളക്ക് ദർശനത്തിന് എത്തിയ ഭക്തർക്ക് 52,000 ഭക്ഷണപ്പൊതികളാണ് കഴിഞ്ഞദിവസം ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. പമ്പയിലും നിലക്കിലും ദിവസങ്ങളോളം ശമ്പളമില്ലാതെ ജോലിചെയ്യുന്ന ആയിരത്തിലധികം കെഎസ്ആർടിസി ജീവനക്കാർക്കും ഭക്ഷണപ്പൊതികൾ ഇവർ എത്തിച്ചു നൽകി. ഹെൽപ്പ് ഡസ്ക് നേതൃത്വം നൽകുന്ന ഭക്ഷണം വണ്ടി പദ്ധതി “അന്നം ശരണം” രാജ്യസഭാ മുൻപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു.
മണ്ഡലകാലത്ത് കടുത്ത തിരക്ക് നേരിട്ടപ്പോൾ, പമ്പയിലും നിലയ്ക്കലും ഒറ്റപ്പെട്ടുപോയ ഭക്തർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്ത ഹെൽപ്പ് ഡെസ്ക് നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തെത്തിച്ചേർന്ന ശാരീരികമായ അവശതയുള്ള ആളുകളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനും ഇവർ വേണ്ടുന്ന നേതൃത്വം നൽകിവരുന്നു.
മകരവിളക്ക് ദിവസം പെരുനാട്, ളാഹ പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പുഷ്പലത സി ബി, ഹെൽപ്പ് ഡസ്ക്ക് കോർഡിനേറ്റർമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, സുനിൽ യമുന, അസ് ലം കെ അനൂപ്,സുധീഷ് സി.പി, കാർത്തിക്ക് മുരിംങ്ങമംഗലം, അഖിൽ റ്റി എ എന്നിവർ നേതൃത്വം നൽകി.
Kerala
പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
പാലക്കാട്: മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മേൽ ലോറി പാഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ടു മടങ്ങുമ്പോൾ വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്ക്കാട് തച്ചംപാറയിലാണ് അപകടം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി പിന്നീട് മറിയുകയായിരുന്നു. ഉടന് തന്നെ ആളുകള് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്താന് ശ്രമിച്ചു. എന്നാല് കുട്ടികള് ലോറിക്കടിയില് കുടുങ്ങിയതിനാൽ രക്ഷാപ്രവര്ത്തനം ദുഷ്കരമായി .
Kerala
വിനായകന്റെ മരണം; പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന്; കോടതി
തൃശ്ശൂർ: തൃശ്ശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പൊലീസുകാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരേ കുടുംബവും ദളിത് സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നായിരുന്നു പരാതി.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരേയാണ് വിനായകന്റെ പിതാവ് കൃഷ്ണനും ദളിത് സമുദായ മുന്നണിയും കോടതിയിൽ ഹർജി നല്‍കിയത്.
സുഹൃത്തുക്കളുമൊന്നിച്ച് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ചത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തത്. കസ്റ്റഡിയിലിരിക്കെ മർദിച്ചു എന്ന കേസും ആത്മഹത്യാകേസുമാണ് എടുത്തിട്ടുള്ളത്.
Pathanamthitta
ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്
പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകി. മണ്ഡലകാലം ആരംഭിച്ച് 26-ാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതർ സ്ഥലം ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം, നാളിതുവരെയില്ലാത്ത തടസ്സം ഇത്തവണ എങ്ങനെ ഉണ്ടായന്ന് അറിയില്ലന്നും, പുതിയ സാഹചര്യത്തിൽ ഹെൽപ്പ് ഡസ്‌ക്കിൻ്റെ സേവനം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചതായും ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട പറഞ്ഞു. ഇതുവഴി അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാക്കുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
-
Education3 months ago
വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ
You must be logged in to post a comment Login