യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനം ആഘോഷിച്ചു

കോട്ടൂർ :യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനം ആഘോഷിച്ചു.കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മണ്ഡലത്തിലെ 26 ആശവർക്കർമാർക്ക് ജീവൻരക്ഷാ മാസ്കുകൾ ഉപഹാരമായി നൽകിയാണ് ആഘോഷിച്ചത്.ആശ വളണ്ടിയർ ലീഡർ ഷിബിതയ്ക്ക് സ്നേഹോപഹാരം നൽകികൊണ്ട് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കാളിയത്ത് ഉദ്ഘാടനം ചെയ്തു.രജീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു.മിഥുൻ ബി.എസ്,അഖിൽ കോട്ടൂർ,അർജുൻ പൂനത്ത്,അഭിരാം തിരുവോട്,തേജസ് ലാൽ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment