ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

വൈപ്പിൻ: വിദ്യാലയങ്ങൾ നവംബർ ഒന്നാം തിയതി തുറക്കുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ്, എ.ഐ.യു.ഡബ്ലിയു.സി, വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കോതാട് സ്കൂളിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

വൈപ്പിൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സഞ്ജു സെബാസ്റ്റിൻ, വിചാർ വിഭാഗ് മണ്ഡലം ചെയർമാൻ ബാസ്റ്റിൻ പോൾ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടൻ്റ് അഗസ്റ്റിൻ ജോസഫ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി രാജീവ് പാട്രിക്, ബ്ലോക്ക് എക്സിക്യൂട്ടീവ് ബിജു മാളിയക്കൽ, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷാജി എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ ജെയ്നി സെബാസ്റ്റിൻ, ബ്ലോക്ക് സെക്രട്ടറി ബോബൻ മാപ്ലശ്ശേരി, ബ്ലോക്ക് എക്സിക്യൂട്ടീവ് പി പി സേവ്യർ, മണ്ഡലം സെക്രട്ടറി റെനിൽ കെ.ആർ, കെ.ജെ ഫ്രാൻസിസ്, ജെയിൻ ജോയ്, റെനീഷ് എം.വി, ബിനു സി.ഡി, ഷാജൻ, ടോണി ആൻ്റണി, സിജൊ ജോൺസൺ, സംഗീത്, അനികുട്ടൻ, സ്കൂൾ ലീഡർ ഹർഷിൽ ഷില്ലി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment