യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി: തൃക്കണാർവട്ടം യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാഘോഷവും എസ്.എസ് എൽ.സി, പ്ലസ് ടു ക്ലാസ്സുകളിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 45 ഓളം വിദ്യാർത്ഥികളെ മോമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.
തൃക്കാണാർവട്ടം യൂത്ത്‌ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റിനു പൈലി അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഹെൻറി ഓസ്റ്റിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ്,കൊച്ചി കോർപ്പറേഷൻ കൗൺസിലർമിനി വിവേര, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സൺ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എ അൽഹാദ്,ഷിറാസ്, ജെസ്ലിൻ പീറ്റർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment