യൂത്ത് കോൺഗ്രസ്‌ അവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവന സർക്കാർ എൽ പി സ്കൂൾ ശുചീകരിച്ചു

മുവാറ്റുപുഴ : യൂത്ത് കോൺഗ്രസ്‌ അവോലി മണ്ഡലം കമ്മിറ്റിയുടെ “നമുക്കൊരുക്കാം അവർ പഠിക്കട്ടെ ” പദ്ധതിയിൽ ആവോലി പഞ്ചായത്തിലെ കാവന എൽ പി സർക്കാർ  സ്കൂൾ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റിയാദ് വി എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം എൽദോ ബാബു വട്ടക്കാവിൽ നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽബിൻ കുര്യൻ, ജനറൽ സെക്രട്ടറി അരുൺ മോഹനൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായ സനു മോഹനൻ, ഡേവിസ് പൈസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിത്തു സ്‌ നായർ, അലക്സ്‌ ജോസ്, മോഹൻദാസ് മോഹനൻ, മനു സതീഷ്,വാർഡ് മെമ്പർ അൻസമ്മ വിൻസെന്റ്,കോൺഗ്രസ്‌ നേതാക്കളായ സിറിൽ ജോസഫ്, സിബി പി സെബാസ്റ്റ്യൻ, ജോജി ജോസ്, ഷിൻസ് പുളിയ്ക്കത്ത്,ലൗസൺ ജോസഫ്, ലത്തീഫ് രണ്ടാർ,അലക്സ്‌ ബേബി, അലൻ ജോസഫ്, ജോജു ഷിജോ, പ്രിൻസ് ഷാജി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment