യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; സിപിഎം-ഡിവൈഎഫ്ഐ പ്രതികളെ പിടികൂടാതെ പോലീസ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ള നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. വധശ്രമത്തിന് കേസെടുത്തെങ്കിലും പോലീസിൻറെ തുടർ നടപടി വൈകുന്നു. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് കേസെടുക്കാൻ ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിപി ഷാജിർ, മന്ത്രി എംവി ഗോവിന്ദൻറെ പിഎ പ്രശോഭ്, പി ജയരാജൻറെ ഗൺമാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തെങ്കിലും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.

Related posts

Leave a Comment