വ്യാപാരികൾക്ക് യൂത്ത് കോൺഗ്രസിന്റെ ഐക്യദാർഡ്യ സദസ്സ്

കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകകളോട് ചർച്ച ചെയ്ത് മാർഗ നിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി.സിജോ മറ്റപ്പള്ളി, വിജിൽ മോഹനൻ, എം പ്രകാശൻ, എ.കെ.ഇസ്മയിൽ, അൻസിൽ വാഴപ്പള്ളി, കെ.ബിജു, അഡ്വ. നിഖിൽ,സനൽ പാമ്പാറ,ബിജു എള്ളരിഞ്ഞി വിജയകുമാർ മാസ്റ്റർ, എന്നിവർ സംസാരിച്ചു

Related posts

Leave a Comment