യൂത്ത് കോൺഗ്രസ്‌ ജനകീയ വിചാരണ സദസ്സ്

നടുവിൽ : കൊട്ടേഷൻ ലഹരി മരുന്ന് മാഫിയകളുമായുള്ള സി.പി.എം , ഡി.വൈ.എഫ്.ഐ, ബന്ധം പൊതുജന മധ്യത്തിൽ തുറന്നുകാട്ടിക്കൊണ്ട് യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണാ സദസ്സ് നടുവിൽ ടൗണിൽ സംഘടിപ്പിച്ചു. നിയോജക മണ്ഡലം അധ്യക്ഷൻ കെ പി ലിജേഷ് അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സി.പി.എം , കൊട്ടേഷൻ മാഫിയ സംഘങ്ങൾക്ക് പാലൂട്ടുകയാണെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോഷി കണ്ടത്തിൽ, സിജോ മറ്റപ്പള്ളി, ബിജു ഓരത്തേൽ, നസീമ ഖാദർ, ഷാജി പാണക്കുഴി, പി പി അജയൻ, വി എം നന്ദകിഷോർ, മനു ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment