യൂത്ത് കോൺഗ്രസ് യാചന സമരം നടത്തി

അട്ടപ്പാടിയിലെ നിരന്തരമായ ശിശു മരണത്തിൽ ഇടത് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും,അട്ടപ്പാടി ചുരം റോഡ് നവീകരിക്കാത്ത ഇടതുപക്ഷ സർക്കാരിന്റെയും,കിഫ്ബിയുടെയും അവഗണനയിലും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് യാചനാ സമരം സംഘടിപ്പിച്ചു.

അട്ടപ്പാടിയുടെ അടിസ്ഥാനപരമായ വികസനങ്ങളിൽ നിരുത്തരവാദിത്വപരമായ സമീപനങ്ങൾ സ്വീകരിക്കുകയും,ആരോഗ്യ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഫണ്ട് ഇല്ലാത്ത സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്തു കൊണ്ടാണ് അട്ടപ്പാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഗൂളിക്കടവ് ടൗണിൽ തോർത്ത് വിരിച്ച് സർക്കാരിനുവേണ്ടി ഫണ്ടിന് യാചിച്ച് ആയിരുന്നു സമരം സംഘടിപ്പിച്ചത്. കിഫ്‌ബിയിലെ പൊള്ളത്തരം പൊതുസമൂഹത്തിനു മുമ്പിൽ ഓട്ടൻതുള്ളൽ ഗാനം അവതരിപ്പിച്ചുകൊണ്ടാണ് പ്രവർത്തകർ വിശദീകരിച്ചു. സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു. അഗളി മണ്ഡലം പ്രസിഡന്റ് ടിറ്റു വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി സി ബേബി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, ജില്ലാ കമ്മിറ്റി അംഗം സമ്പത്ത് ആലാ മരം, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ കെ ജെ മാത്യു, കനക രാജ്. എം, ഡിസിസി മെമ്പർ എം ആർ സത്യൻ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ കെ രഘൂത്തമൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ മണികണ്ഠൻ വണ്ണാം തറ, സതീഷ് ആനക്കല്ല്, നിയോജക മണ്ഡലം ഭാരവാഹികളായ സതീഷ്. എ.സി, സബിൻ ഓട്ടുപാറ, ടീൻസ് പാക്കുളം, രഞ്ജിത്ത് ഷോളയൂർ, അക്ഷയ് കട്ടേക്കാട്, ശിവൻ ഗലസി, കോൺഗ്രസ് നേതാക്കളായ പി എം ഹനീഫ, സുനിൽ. പുത്തൂർ, ജോബി കുരീക്കാട്ടിൽ, സാബു കെ. പി, മുഹമ്മദ് നാസർ, റോസിലി മാത്യു, സെന്തിൽ ആനക്കല്ല്, ജി ഷാജു, കെ ടി ബെന്നി, എംസി ഗാന്ധി, തുടങ്ങിയവർ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭിക്ഷയെടുത്തു സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും അഗളി പോസ്റ്റ് ഓഫീസിൽ നിന്നും രജിസ്റ്റർ ചെയ്ത് അയച്ചു.

Related posts

Leave a Comment