എറണാകുളം വഴിതടയൽ: യൂത്ത് കോൺ​ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ

കൊച്ചി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ വൈറ്റിലയിൽ നടന്ന ഉപരോധ സമരത്തിൽ അറസ്റ്റ് തുടരുന്നു. നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഷെരീഫിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കേസിൽ കോൺ​ഗ്രസ് പ്രവർത്തകൻ ജോസഫിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വാഹനം തകർത്ത കേസിൽ വേറേ ആറു പേർക്കെതിരേയും കേസുണ്ട്.
വഴിതടയലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മുപ്പതു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുതിർന്ന നേതാക്കളായ വി.ജെ. പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരാണ് ഈ കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾ.

Related posts

Leave a Comment