കോട്ടയത്ത് യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ(37) ആണ് മരിച്ചത്. മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്താണ് സംഭവം നടക്കുന്നത്. റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി. ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിന് സമീപത്തേയ്‌ക്ക് നടന്നു കയറുകയായിരുന്നു. ട്രെയിൻ വന്നപ്പോൾ ട്രെയിനിന് മുന്നിലേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്രവാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു ഹരികൃഷ്ണൻ. ലക്ഷ്മിയാണു ഭാര്യ. ഇവർക്കു രണ്ടു മക്കളാണുള്ളത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment