കോവിഡ് രോഗിയുടെ ശവസംസ്ക്കാരം നടത്തി യൂത്ത് കെയർ വളണ്ടിയർമാർ

നടുവണ്ണൂർ :മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുന്ന യൂത്ത് കെയർ വളണ്ടിയർമാർ കരുമ്പാപൊയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട കൊയമ്പ്രത്ത് അരിയൻ്റെ ബോഡി  കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങി സ്വദേശമായ കരുമ്പാപൊയിൽ ശ്മശാനത്തിൽ മരണാന്തര ചടങ്ങുകൾ നടത്തി സംസ്ക്കരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എസ് .ആർ .അനൂപ് ,കെ .എസ് .യു.നിയോജക മണ്ഡലം പ്രസിഡണ്ട്  ഫായിസ് നടുവണ്ണൂർ ,കെ.പി.പ്രശാന്ത് ,വിഷ്ണു മോഹനൻ ,വിഷ്ണു സത്യനാഥ് ,അൻഫിൻ നേതൃത്വം നൽകി.

Related posts

Leave a Comment