Connect with us
48 birthday
top banner (1)

Featured

‘വയനാടിനെ ചേർത്തുപിടിച്ച് യൂത്ത് കെയർ’; 30 വീടുകൾ വെച്ചുനൽകും; കുട്ടികളുടെ പഠനം ഏറ്റെടുക്കും

Avatar

Published

on

വയനാട്:മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ഉറ്റവരെയും ഉടയവരെയും എല്ലാം നഷ്ടപ്പെട്ട ദുരന്തത്തിന്റെ അവശേഷിക്കപ്പെടുന്ന ബാക്കി പത്രങ്ങളായവർക്ക് തണലും ആകുകയാണ് യൂത്ത്കോൺഗ്രസിന്റെ യൂത്ത്കെയർ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കോൺഗ്രസ് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർവ്വ സജ്ജമാണ്. ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂത്ത്കോൺഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഉരുൾപൊട്ടൽ സംഭവിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും യൂത്ത്കെയർ വോളണ്ടിയർമാർ പ്രദേശത്ത് അപകടത്തിൽ പെട്ടവരെ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമങ്ങളിലാണ്. ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടവർ തുടരുന്ന ദുരിതാശ്വാസക്യാമ്പുകളിലും ആശുപത്രികളിലും യൂത്ത്കോൺഗ്രസിന്റെ സാന്നിധ്യം പ്രതിസന്ധികളിൽ അവർക്ക് കരുത്താകുന്നു. പ്രാദേശത്ത്‌ വീടുകൾ നഷ്ടപ്പെട്ടവർക്ക് 30 വീടുകൾ വെച്ചുനൽകും. ദുരന്തമുഖത്ത് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെയുള്ള യൂത്ത്കോൺഗ്രസിന്റെ സംഘടനാ സംവിധാനം വയനാട് ജനതയ്ക്കായി കൈകോർത്തിരിക്കുകയാണ്. 137 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള അവശ്യവസ്തുക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ശേഖരിച്ച ശേഷം പ്രധാനപ്പെട്ട ശേഖരണ കേന്ദ്രങ്ങളായ നിലമ്പൂരിലേക്കും മേപ്പാടിയിലേക്കും ഘട്ടം ഘട്ടമായി എത്തുന്നുണ്ട്. ആവശ്യം അനുസരിച്ച് ഇനിയും വേണ്ടത്ര വസ്തുക്കൾ എത്തിക്കുന്നതിനുള്ള ഇടപെടലുകളും യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തുന്നുണ്ട്.
വിവിധ ആശുപത്രികളിൽ വേണ്ടത്ര രക്തവും യൂത്ത്കോൺഗ്രസ് പ്രവർത്തകർ സജ്ജമാക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വയനാട്ടിൽ തന്നെ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനിടെ, ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം യൂത്ത്കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പഠന വസ്തുക്കളുടെ ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് രണ്ട് തവണ പ്രളയം ഉണ്ടായപ്പോഴും പിന്നീട് കോവിഡ് കാലത്തും യൂത്‌ത്‌കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

‘വയനാടിനെ ചേർത്തുപിടിച്ച് യൂത്ത് കെയർ’; 30 വീടുകൾ വെച്ചുനൽകും; കുട്ടികളുടെ പഠനം ഏറ്റെടുക്കും

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured

ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു

Advertisement
inner ad

തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

Advertisement
inner ad
Continue Reading

Featured

ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

Published

on

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.

ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശ‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്ക‌രണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured