കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കാലുകള്‍ അറുത്ത്മാറ്റി

കോട്ടയം:ഗൂണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹത്തില്‍ നിന്ന് കാല്പാദങ്ങള്‍ അറുത്ത് മാറ്റി പൊതുവഴിയില്‍ പ്രദര്‍ശിപ്പിച്ചു. മുണ്ടത്താനം വടക്കേറാട്ട്  ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (തമ്പി 32) ആണ്  കൊല്ലപ്പെട്ടത്.ചങ്ങനാശേരിക്കടുത്ത് കറുകച്ചാൽ കങ്ങഴയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം.

നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് തമ്പിയെന്നു പോലീസ് പറയുന്നു. ഇയാളുടെ എതിര്‍ സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് കൊലപാതകം നടത്തിയത്. ഇവര്‍ പിന്നീടു പോലീസില്‍ കീഴടങ്ങി. ഇന്നുച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് വഴിവക്കില്‍ മുറിച്ചു മാറ്റിയ നിലയില്‍ കാല്പാദങ്ങള്‍ കണ്ടെത്തിയത്. ഭയന്നു വിറച്ച വഴിയാത്രക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നു ന‌ടത്തിയ തെരച്ചിലിലില്‍ തമ്പിയുടെ മൃതദേഹം അല്പം അകലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തി.

പ്രതികളെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴേക്കും രണ്ടു പേര്‍ കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റം സമ്മതിച്ചു.

Related posts

Leave a Comment