Connect with us
48 birthday
top banner (1)

Featured

യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍”-എസ്എഫ്‌ഐയുടെ “ഡാൽ” ഇളക്കി സോഷ്യല്‍മീഡിയ!

Avatar

Published

on

കോഴിക്കോട്: ”തന്റെ പരിപ്പ് ഇവിടെ വേവില്ല” എന്ന് ‘എസ്എഫ്‌ഐയുടെ ഭാഷ’യില്‍ എങ്ങനെ പറയും! നേരെ, തൃശൂര്‍ കേരള വര്‍മ്മ കോളേജിന്റെ കവാടത്തിലേക്ക് പോയാല്‍ മതി. ”യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍”എന്ന് എസ്എഫ്‌ഐക്കാര്‍ അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാഷാപരമായ് തര്‍ക്കിക്കാന്‍ നിന്നാല്‍ പണിയാവും. ‘യൂ ഡോണ്ട് ടെല്‍ എനി ഗ്രാസ് !’-എന്നവര്‍ മറുപടി പറയാനാണ് സാധ്യത. ‘നീ ഒരു പുല്ലും പറയേണ്ട’ എന്നാണ് ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നുമാത്രം. ഗവര്‍ണര്‍ക്കെതിരായ ബാനര്‍ യുദ്ധത്തിന്റെ പേരില്‍ ഇംഗ്ലീഷ് ഭാഷയെ മാത്രമല്ല മാതൃഭാഷയെയും വികലമാക്കിയാണ് എസ്എഫ്‌ഐ അവതരിപ്പിക്കുന്നത്. ‘ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ ഭയപ്പെട്ടില്ല’ എന്നും ‘ഭരണഘടന പടിപ്പിക്കുക തന്നെ ചെയ്യും’ എന്നും കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വികലമായ് അവര്‍ എഴുതിവെച്ചു.

അക്ഷരതെറ്റുകളുടെ ബാനർ പന്തളം എൻ എസ് എസ് കോളേജിൽ

‘അടിയന്തര’വും ‘പഠിപ്പിക്കലും’ ഉള്‍പ്പെടെയുള്ള സാമാന്യ വാക്കുകള്‍ പോലും അറിയാത്ത എസ്എഫ്‌ഐയുടെ ബാനറുകള്‍ ഒന്നിന് പിന്നാലെ ഒന്നായ് പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവര്‍ഷം നിറഞ്ഞു. ”യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍ എന്നാല്‍ തന്റെ പരിപ്പ് ഇവിടെ വേവില്ല എന്നാണ് എസ്എഫ്‌ഐക്കാര്‍ ഉദ്ദേശിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുംവരെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അവര്‍ ഇംഗ്ലീഷ് പഠിപ്പിച്ച കുട്ടികള്‍ ഇങ്ങനെയേ പറയൂ” രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കര്‍ പരിഹസിക്കുന്നു. ”വേറവര്‍ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇന്‍ മൈ ഹെഡ്ഡ്! ” എന്ന മന്ത്രി ബിന്ദുവിന്റെ വാചകവും നേരത്തെ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ‘വോം ടെല്‍ ആന്റ് പ്രൈസ് ടെല്‍ ഡോണ്ട് ഡൂ ഹിയര്‍’ (വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട), യുവര്‍ ഇന്‍സ്റ്റാള്‍മെന്റ് വില്‍ നോട്ട് വാക്ക് ഹിയര്‍ (നിന്റെ അടവ് ഇവിടെ നടക്കൂല), യൂ ബണ്ടില്‍ യുവര്‍ ബണ്ടില്‍ (നിന്നെ കെട്ടുകെട്ടിക്കും) എന്നെല്ലാം പരിഹാസ രൂപത്തില്‍ പ്രയോഗിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരും എസ്എഫ്‌ഐയെ സമൂഹമാധ്യമങ്ങളില്‍ ‘കൊന്ന് കൊലവിളിച്ചു’. എന്നാല്‍ സംഭവിച്ച പിശക് തിരുത്താനോ തെറ്റ് സമ്മതിക്കാനോ തയ്യാറാവാതെ ന്യായീകരണങ്ങള്‍ നിരത്തിയും എതിരാളികളെ മോശം ഭാഷയില്‍ അഭിസംബോധന ചെയ്തുമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഉള്‍പ്പെടെ മുന്നോട്ടുവന്നത്. എസ്എഫ്‌ഐയുടെ ഭാഷാ പ്രയോഗത്തെയും ആര്‍ഷോയെയും ന്യായീകരിച്ചും മഹത്വവത്കരിച്ചും നിരവധി സിപിഎം ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും എഐഎസ്എഫ് വനിതാ നേതാവിനെ ജാതി അധിക്ഷേപം നടത്തിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രയോഗിച്ചും വധശ്രമക്കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് ജയില്‍വാസം തുടര്‍ന്നും തന്റെ സുഹൃത്തുകൂടിയായ കെ.വിദ്യയെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചും കുപ്രസിദ്ധനായ ആര്‍ഷോയെ ‘വെളുപ്പിക്കാ’നുള്ള ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പൊലീസ് കെട്ടുകഥകൾ പൊളിഞ്ഞു; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

Published

on

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎയേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അന്യായമായി അറസ്റ്റ് ചെയ്ത പൊലീസിന് തിരിച്ചടി. രാത്രി വൈകി അറസ്റ്റ് ചെയ്ത ഇരുവരെയും പുലർച്ചെയാണ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു. അതേസമയം, അവർക്ക് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്താകെ പ്രതിഷേധം അരങ്ങേറി. ഇന്നും പ്രതിഷേധങ്ങൾ തുടരുവാനാണ് സാധ്യത. രാവിലെ എറണാകുളത്തും കോതമംഗലത്തും തിരുവനന്തപുരത്തും ഉൾപ്പെടെ ശക്തമായ സമരങ്ങൾക്ക് ആഹ്വാനമുണ്ട്.

Continue Reading

Featured

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading

Featured

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല

Published

on

തിരുവനന്തപുരം: സിദ്ധാർത്ഥിൻ്റെ മരണത്തെ തുടർന്ന് സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

അതേസമയം നാളെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured