എംഎൽഎയും കെപിസിസി വർക്കിങ്ങ് പ്രസിഡന്റും വീക്ഷണം ചീഫ് എഡിറ്ററുമായിരുന്ന പിടി തോമസിന്റെ വിയോഗത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അനുശോചിച്ചു.
പി.ടി
എങ്ങിനെ അനുശോചന കുറിപ്പെഴുതും ഈ വിയോഗത്തെ…
പ്രിയപ്പെട്ട നേതാവേ..
ശരിക്കും ഒരു പോരാളിയായിരുന്നു താങ്കൾ
മത വർഗീയതയോട് താങ്കളെടുത്ത നിലപാടുകൾ
പരിസ്ഥിതിക്ക് വേണ്ടി താങ്കളെടുത്ത നിലപാടുകൾ
പൊതു വിഷയങ്ങളിലെ അങ്ങയുടെ ഇടപെടലുകൾ
കണക്കുകളും തെളിവുകളും നിരത്തി നിയമസഭയിൽ അങ്ങ് നടത്തിയ പ്രസംഗങ്ങൾ
അത്രയധികം ഞങ്ങൾക്ക് ആവേശം നൽകിയിട്ടുണ്ട് അങ്ങയുടെ നിലപാടുകൾ
KPCC വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എ യുമായ പി.ടി തോമസ് അന്തരിച്ചു..
ആദരാഞ്ജലികൾ പ്രിയപ്പെട്ട നേതാവേ. ഷാഫി കുറിച്ചു
അങ്ങയുടെ നിലപാടുകൾ ഞങ്ങൾക്ക് ആവേശം നൽകിയിട്ടുണ്ട് ; ഷാഫി പറമ്പിൽ
