Connect with us
48 birthday
top banner (1)

Global

ഇളയസഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി:പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം

Avatar

Published

on

പാക്കിസ്ഥാൻ : നവാസ് ഷെരീഫ് തൻ്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു.നാലാമത്തെ തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ പിഎംഎൽ-എൻ വക്താവാണ് വാർത്ത സ്ഥിരീകരിച്ചത്. നവാസ് ഷെരീഫിൻ്റെ മകൾ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പാകിസ്ഥാൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത മുഖ്യമന്ത്രിയാകുന്നത്. ഇമ്രാൻ ഖാൻ്റെ പങ്കാളിത്തമില്ലാതെ ഒരു ജനാധിപത്യ സർക്കാർ രൂപീകരിക്കാനാവില്ലെന്ന് മുതിർന്ന നേതാവ് ലത്തീഫ് ഖോസ പ്രഖ്യാപിച്ചിരുന്നു. പിഎംഎൽ-എന്നും പിപിപിയും തമ്മിലുള്ള അധികാരം പങ്കിടലിനെ ഇമ്രാൻഖാൻ്റെ പാർട്ടി വിമർശിച്ചിരുന്നു. പാർലമെൻ്റിൻ്റെ അധോസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു അവർ 101 സീറ്റുകൾ നേടിയിരുന്നു.
അതിനിടെ, പാകിസ്ഥാനിൽ രൂപീകരിക്കുന്ന ഏത് സർക്കാരുമായും പ്രവർത്തിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ വോട്ട് തിരിമറി ആരോപണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആത്യന്തികമായി, ഞങ്ങൾ ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നുവെന്നും പാകിസ്ഥാനിൽ സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ ഞങ്ങൾ അവരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Kuwait

ഒഐസിസി കുവൈറ്റ്‌ കാസറഗോഡ് ജില്ലാ കമ്മറ്റിക്ക്‌ പുതിയ നേതൃത്വം

Published

on

കുവൈറ്റ് സിറ്റി: പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്, ജനറൽ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ രാജേഷ് വെള്ളിയാട്ട് എന്നിവരെ കുവൈറ്റ്‌ ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതു കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. നാഷണൽ കമ്മിറ്റി പ്രധിനിധികളായി രാമകൃഷ്ണൻ കള്ളാർ, സൂരജ് കണ്ണൻ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒ.വി, നൗഷാദ് കള്ളാർ, സെക്രട്ടറിമാരായി ഷൈൻ തോമസ്, ശരത് കല്ലിങ്കാൽ, സമദ്കൊട്ടോടി, വൽസരാജ് പി, ഇക്ബാൽ മെട്ടമ്മൽ (സ്പോർട്സ്), ഇബ്രാഹിം കൊട്ടോടി (വെൽഫെയർ) എന്നിവരുംതെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എക്സിക്യൂട്ടിവ് മെമ്പർമാരായി രഞ്ജിത് പാച്ചെങ്കൈ, നൗഷാദ് തിഡിൽ, വിനീഷ് ചേനലത്, നജീബ് വാഴവളപ്പിൽ, രത്നാകരൻ തലക്കാട്ട്, ബാബു പാവൂർ വീട്ടിൽ, സുമേഷ് രാജ്, ഇന്ദിര മുങ്ങത് സുരേന്ദ്രൻ, സുനിൽ പുതിയപുരയിൽ, ഗിരീഷ് എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Continue Reading

Kuwait

ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദീർഘ കാലമായി നില നിന്ന നിലവിലുള്ള കമ്മിറ്റിക്ക് പകരമാണ് പുതിയ മെംബെര്ഷിപ്പിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ജില്ലാ കമ്മിറ്റിയെ നിരീക്ഷകനായെത്തിയ കെപിസിസി ജന. സെക്രട്ടറി അഡ്വ. അബ്ദുൽ മുതലിബാണ് നിലവിലുള്ള ഭാരവാഹികളുടെയും നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്.


ശിവദാസൻ പിലാക്കാട്ട് (പ്രസിഡന്റ്), റിഹാബ് തൊണ്ടിയിൽ (ജന. സെക്രട്ടറി), ഷൌക്കത്ത് അലി ആർ എൻ (ട്രഷറർ), ഉബൈദ് സി കെ, മനാഫ് മാത്തോട്ടം (വൈസ് പ്രസിഡണ്ടുമാർ), തുളസീധരൻ ബേപ്പൂർ, വിനോദ് നാടുവിലയിൽ, ഷമീർ പി എസ് , ഫെമീർ ജാൻ (സെക്രട്ടറിമാർ), നിസാർ നിലയടത് (സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നാഷണൽ കമ്മിറ്റി പ്രതിനിധികളായി കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ശംസുദ്ധീൻ ടികെ, ഷബീർ കൊയിലാണ്ടി, പ്രജു ടി എം എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനീഷ് കുമാർ ടി എം, ഹിദാസ് തൊണ്ടിയിൽ, അരുൺ ചന്ദ്രൻ, റാഫിയാ അനസ്, ഷഫാന ഷമീർ, ജയലളിത കൃഷ്ണൻ, അബ്ദുൽ മനാഫ് കൊടുവള്ളി, ശാക്കിർ നന്തി, റിലേഷ് കുമാർ, നജാത് അബ്ദുല്ല, നബീൽ ഹമീദ്, റഫീഖ് കോക്കൂർ, ഹാരിസ് എടോളിക്കണ്ടി എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ഥാന മൊഴിഞ്ഞ പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി ശംസുദ്ധീൻ ടി കെ എന്നിവർ ചേർന്ന് പുതിയ നേതൃത്വത്തിന് ചുമതലകൾ കൈമാറി.

Continue Reading

Kuwait

ദേശീയ ദിനങ്ങളിൽ സൗജന്യ കൺസൾട്ടേഷൻ പ്രഖ്യാപിച്ച് ഷിഫ അൽ ജസീറ : മാധ്യമ പ്രവർത്തകർക്ക് ഷിഫ എക്സലൻസ് അവാർഡ്കൾ !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ കൺസൾട്ടേഷൻ പ്രഖ്യാപിച്ചു. രണ്ടു മാധ്യമ പ്രവർത്തകർക്ക് ഷിഫ എക്സലൻസ് അവാർഡ്സ് – 25 – പ്രഖ്യാപിച്ചിട്ടുണ്ട്.ഷിഫ എക്സലൻസ് അവാർഡിൽ സി കെ നജീബ് ( ഗൾഫ് മാധ്യമം കുവൈറ്റ് ചീഫ്) നു മീഡിയ റിലേഷൻസ് ഇംപാക്റ്റ് അവാർഡ്, ഔട്ട്സ്റ്റാൻഡിംഗ് മീഡിയാ ലീഡർഷിപ്പ് അവാർഡ് നിക്‌സൺ ജോർജ് (ഏഷ്യാനെറ്റ് കുവൈറ്റ്) നും സമ്മാനിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് ഫെബ്രുവരി ൨൦ണ് നടക്കുന്ന ചടങ്ങിൽ ഷിഫയുടെ മൂന്ന് ശാഖകളിൽ 10 വർഷം, 15 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കും. പ്രസ്തുത ചടങ്ങിൽ ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ ത്രസിപ്പിക്കുന്ന സംഗീത മേളയുമുണ്ടാവും. ഫർവാനിയ, ഫഹാഹീൽ, ജിലീബ് അൽ-ഷുയൂഖ് കേന്ദ്രങ്ങളിൽ ഫെബ്രുവരി 25 , 26 ,27 തീയതികളിൽ പൂർണ്ണമായും സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി സേവനങ്ങൾക്ക് 30% വരെ ഡിസ്കൗണ്ട് തുടങ്ങിയ പ്രത്യേക ഓഫറുകളും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

സൽമിയ, ജഹ്റ എന്നിവിടങ്ങളിൽ പുതിയ ഡേ കെയർ ഹോസ്പിറ്റലുകളും മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകളും ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഇത് സംബന്ധിച്ച് ഫർവാനിയ ഷിഫാ ജസീറ മെഡിക്കൽ സെന്ററിലെ കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ഷിഫാ മാനേജ്‍മെന്റ് അറിയിച്ചു. ഷിഫാ ജസീറ ഓപ്പറേഷൻസ് ഹെഡ് അസിം സേട്ട് , മാർക്കറ്റിങ് മാനേജർ മോനാ ഹസ്സൻ, മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ, ഹെഡ് ഓഫ് അക്കൗണ്ട്സ് അബ്ദുൽ റഷീദ് പി, ഷിഫാ ഫഹാഹീൽ ബ്രാഞ്ച് മാനേജർ ഗുണശീലൻ പിള്ള, ജലീബ് അൽ നാഹിൽ ക്ലിനിക് മാനേജർ വിജിത നായർ, സുബൈർ മുസ്‍ലിയാരകത്ത് തുടങ്ങിയവർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു. ഷിഫ് ജസീറ ഗ്രുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading

Featured