ആൺ കുഞ്ഞിനായി എട്ട് തവണ ഗർഭച്ഛിദ്രം,1500ഓളം കുത്തിവെപ്പ് ; ഭർത്താവിനെതിരെ യുവതിയുടെ പരാതി

മുംബൈ : കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞു വേണമെന്ന് ആവശ്യപ്പെട്ട് എട്ട് പ്രാവശ്യം ഗർഭച്ഛിദ്രം നടത്തിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആൺകുഞ്ഞു വേണമെന്ന് വാശി പിടിച്ച് ഭർത്താവ് ക്രൂരമായി നിരന്തരം പീഡിപ്പിച്ചു. എട്ടു തവണ ഗർഭാവസ്ഥയിൽ വിദേശത്ത് കൊണ്ടുപോയി ലിംഗനിർണയം നടത്തിയശേഷം ഗർഭച്ഛിദ്രം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 2007 ലായിരുന്നു ഇവരുടെ വിവാഹം. 2009 ൽ യുവതി ഒരു പെൺകുഞ്ഞിന് ജൻമം നൽകി. 2011 ൽ വീണ്ടും ഗർഭിണിയായി. തുടർന്ന് ഡോക്ടറെ സമീപിക്കുകയും ഇപ്പോൾ ഗർഭിണിയാകാൻ ഭാര്യ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞ് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. തുടർന്ന് യുവതിയുടെ അനുവാദംകൂടാതെ ആൺകുഞ്ഞിനായുള്ള ചികിത്സ മുംബൈയിൽ ആരംഭിച്ചു. 1500ഓളം ഹോർമോൺ സ്റ്റിറോയ്ഡ് മരുന്നുകൾ ആൺകുട്ടി ജനിക്കുന്നതിനായി കുത്തിവെച്ചു. യുവതിയുടെ ഭർത്താവ് അഭിഭാഷകനാണ്. ഭർതൃപിതാവ് റിട്ടേൺ മാതാവ് അഭിഭാഷകയും ആണ്. ബാങ്കോക്കിൽ കൊണ്ടുപോയാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related posts

Leave a Comment