കല്‍പ്പറ്റ: വയനാട് കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ പന്നിയെ തുരത്താന്‍ പോയ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യകോളനിയിലെ ജയന് (36) ആണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന ബന്ധു ശരുണ് (27)നെ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ സമയത്ത് മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വെടിയേറ്റ ഇരുവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജയന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്ക് ഗുരതരമായതിനാല്‍ ശരുണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു
വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
