ഒരു കിലോയോളം ആണിയും കത്തിയും വിഴുങ്ങി യുവാവ് ആശുപത്രിയിൽ ; ഞെട്ടലോടെ ഡോക്ടർമാർ

ലിത്വാന: ലിത്വാനയിൽ വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റിൽ നിന്ന് ഏകദേശം ഒരു കിലോയോളം സ്‌ക്രൂകൾ, കത്തി, ആണി, നട്ടുകൾ തുടങ്ങിയവ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഇവ പുറത്തെടുത്തു. ലിത്വാനയിലെ ബാൾട്ടിക്ക് പോർട്ട് സിറ്റിയിലെ, ക്ലെയ്പെഡ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്.സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു പ്രദേശിക മാധ്യമം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, രോഗി വളരെ വിചിത്രമായ കാര്യമാണ് ചെയ്തിരിക്കുന്നത്. ഇയാൾ കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹ കഷ്ണങ്ങൾ വിഴുങ്ങുകയായിരുന്നു. ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ലോഹ കഷ്ണങ്ങളിൽ ചിലതിന്റെ വലിപ്പം ഏകദേശം 10 സെന്റീമീറ്റർ വരെ വരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ ലോഹ കഷ്ണങ്ങൾ രോഗിയുടെ ഉദരത്തിന്റെ അകം ഭിത്തികളിൽ ക്ഷതമേൽക്കാൻ കാരണമായിട്ടുണ്ട്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഉദരത്തിനുള്ളിലെ എല്ലാ ലോഹ കഷ്ണങ്ങളും നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗി ഇപ്പോൾ സാധാരണ സ്ഥിതിയിലേക്ക് എത്തിയിട്ടുമുണ്ട്” രോഗിയെ ചികിത്സിച്ച ഡോക്ടർ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related posts

Leave a Comment