കാട്ടുപന്നി വാഹനടത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ ഇഞ്ചക്കുണ്ടിൽ കാട്ടുപന്നി വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ ബൈകിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യന്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. രാത്രി ഇഞ്ചക്കുണ്ട് വഴി യുവാക്കൾ ബൈകിൽ സഞ്ചരിക്കവെ കാട്ടു പന്നി വാഹനത്തിൽ തട്ടി ഇരുവരും ബൈകിൽ നിന്ന് തെറിച്ച്‌ റോഡിലേക്ക് വീണു. അതുവഴി വന്ന യാത്രക്കാരാണ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സാരമായി പരിക്കേറ്റ സ്റ്റെബിൻ മരണത്തിന് കീഴടങ്ങി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയൽ (22) ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

Leave a Comment