Connect with us
48 birthday
top banner (1)

Kasaragod

വിവാഹത്തിൽ നിന്ന് പിന്മാറി; പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു

Avatar

Published

on

കാസർകോട്: വിവാഹത്തിൽ നിന്നും പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ യുവാവിന്റെ സ്വഭാവദൂഷ്യങ്ങൾ അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പ്രതിയെ ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement
inner ad

Kasaragod

തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം

Published

on

കാസർഗോഡ്: കാസർഗോഡ് പെര്‍ളയിൽ തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം. പെര്‍ള ഇഡിയടുക്ക സ്വദേശിനി ബി.ആര്‍ ഫാത്തിമയാണ് മരിച്ചത്.

ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ടെറസ്സിന് മുകളില്‍ തുണി ഇടാനായി കെട്ടിയ കമ്പി വൈദ്യുത ലൈനില്‍ തട്ടിയിരുന്നു. ഫാത്തിമ ഇത് ശ്രദ്ധിച്ചിരുന്നില്ല. തുണി ഇടുന്നതിനിടെ ഫാത്തിമയ്ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kasaragod

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്

Published

on

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. കേരളത്തില്‍നിന്ന് പാർട്ടിയുടെ പേരില്‍ മന്ത്രി പദവിയിലെത്തിയവരില്‍ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേർ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വന്തം പ്രവൃത്തികള്‍കൊണ്ടാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാർട്ടി പ്രവർത്തകരെ കേള്‍ക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമർശനമുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

Advertisement
inner ad

കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാർട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Death

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി: മരിച്ചവരുടെ എണ്ണം നാലായി

Published

on

കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Advertisement
inner ad

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

Advertisement
inner ad
Continue Reading

Featured