സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് രണ്ട് കേസുകൾ

കാലടി : കഴിഞ്ഞ ദിവസം കാലടി പോലീസ് മഞ്ഞപ്ര ഭാഗത്ത് പട്രോളിംഗ് നടത്തുമ്പോഴാണ് കുറ്റിച്ചിറ മലയിൻമേൽ വീട്ടിൽ അരുൺ (22) നെ പിടികൂടുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് ചാലക്കുടി പാലക്ക ജംഗ്ഷനു സമീപത്തുളള വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. കൂത്താട്ടുകുളം വൈക്കം കവലക്കു സമീപം സ്ക്കൂട്ടറിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞതും ഇയാളും കൂട്ടാളിയും ചേർന്നാണ്.

ബാഗിൽ ഇരുപതിനായിരം രൂപയും രണ്ടു മൊബൈൽ ഫോണും കാർഡുകളുമാണ് ഉണ്ടായിരുന്നത്. കാർഡുകളും മറ്റും കനാലിൽ ഉപക്ഷിച്ചു പോവുകയായിരുന്നു. മോഷണവും മറ്റും തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അരുൺ പിടിയിലാകുന്നത്. കാലടി ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐ ജയിംസ് മാത്യു, എ.എസ് .ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ പ്രിൻസ്, നൗഫൽ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുളളത്

Related posts

Leave a Comment