Connect with us
48 birthday
top banner (1)

Kasaragod

യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Avatar

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പരപ്പ നെല്ലിയരിയില്‍ യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Kasaragod

നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Published

on

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ ആണ് കേസെടുത്തത്. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. അതേസമയം വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

Continue Reading

Kasaragod

കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

Published

on

കാസർഗോഡ്: നഴ്‌സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോന് സംഭവത്തിൽ പരിക്കേറ്റു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു

Continue Reading

Kasaragod

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി

Published

on

കാസർഗോഡ് : കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അവധി. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Continue Reading

Featured