Connect with us
48 birthday
top banner (1)

Delhi

യുവ കർഷകൻ കൊല്ലപ്പെട്ടത് പോലീസ് വെടിവെപ്പിൽ; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

Avatar

Published

on

പോലീസ് വെടിവെപ്പിലാണ് യുവ കർഷകൻ കൊല്ലപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഹരിയാന പോലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതസ്ഥലത്തേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്.

കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

Advertisement
inner ad

ഹരിയാന പോലീസിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. നിർത്തിവെച്ച ഡൽഹിയിലെ ഡൽഹി ചലോ നാളെ പുനരാരംഭിച്ചേക്കും. ശംഭു, ഖനൗരി അതിർത്തിയിൽ നിലവിൽ സമാധാനപരമാണ് കർഷകരുടെ സമരം.

Advertisement
inner ad

Delhi

ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം

പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

Continue Reading

Delhi

കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി

Published

on


ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി. കേന്ദ്രം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. സംഘ്പരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘര്‍ഷവും പരാമര്‍ശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് തകര്‍ത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കഗാന്ധിയുടെ പ്രസംഗം
നൂറു കോടി ജനങ്ങളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും പ്രതീക്ഷയുമാണ് ഭരണഘടന.നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന് പൗരന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണ കവചം. എന്നാല്‍ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകള്‍ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേര്‍ ഞങ്ങളെ കാണാന്‍ വന്നു. അദ്‌നാന്‍, ഉസൈര്‍ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യല്‍ക്കാരനാണ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്‌നം. മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാള്‍ ഡോക്ടറാകുന്നതും രണ്ടാമത്തേയാള്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. മക്കള്‍ ആ സ്വപ്‌നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ എംപിമാര്‍

Published

on

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ എം.പിമാര്‍. രാജ്യസഭ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എം.പിമാര്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി. കപില്‍ സിബല്‍, ജോണ്‍ബ്രിട്ടാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 55 പ്രതിപക്ഷ എം.പിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.

കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വി.എച്ച്.പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

Advertisement
inner ad

രാജ്യസഭാംഗങ്ങളായ കപില്‍ സിബല്‍, പി. ചിദംബരം, ദിഗ്വിജയ് സിങ്, എ.എ.പിയുടെ രാഘവ് ഛദ്ദ, തൃണമൂല്‍ കോണ്‍ഗ്രസിലെ സാഗരിക ഘോഷ്, സാകേത് ഗോഖലെ, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചതിനും പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി.

പുതിയ ഉത്തരവ് പ്രകാരം 2010 വരെയുള്ള കേസുകളിലെ സിവില്‍ കോടതി ഉത്തരവുകള്‍ക്കെതിരായ ആദ്യ അപ്പീലുകള്‍ മാത്രമാകും ജസ്റ്റിസ് ശേഖര്‍ യാദവ് ഇനി കേള്‍ക്കുക. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസ്താവനയില്‍ അലഹാബാദ് ഹൈകോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു

Advertisement
inner ad
Continue Reading

Featured