Connect with us
48 birthday
top banner (1)

chennai

സജീവ രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതിയും: പാര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് വിജയ്

Avatar

Published

on

ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് തമിഴ് സൂപ്പര്‍താരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതും ചര്‍ച്ചയായതും. സിനിമകളുടെ പ്രൊമോഷണല്‍ വേദികളില്‍ വരെ വിജയ്‌യില്‍ നിന്ന് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു.

Advertisement
inner ad

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൌകര്യം നല്‍കുന്ന ട്യൂഷന്‍ സെന്ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കന്നുകാലികളെ നല്‍കാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ലിയോ സക്‌സസ് മീറ്റില്‍ വിജയ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞേക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. ആ വേദിയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന സൂചന വിജയ് നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തിയുംലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് മദ്രാസ് ഹൈക്കോടതി

Published

on


ചെന്നൈ: ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തിയും ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് മദ്രാസ് ഹൈക്കോടതി. അതില്‍ ആരോപണവിധേയരുടെ ഉദ്ദേശ്യം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കോര്‍പ്പറേറ്റ് ജീവനക്കാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഇടപഴുകുമ്പോള്‍ മാന്യത പുലര്‍ത്തണം. സഹപ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതനുസരിച്ചാണ് ആ മാന്യതയുടെ മാനദണ്ഡം കണക്കാക്കുന്നതെന്നും ജസ്റ്റിസ് ആര്‍.എന്‍ മഞ്ജുള നിരീക്ഷിച്ചു.

Advertisement
inner ad

എച്ച്‌സിഎല്‍ ടെക്‌നോളജീസിലെ മൂന്ന് വനിതാ ജീവനക്കാര്‍ മേലുദ്യോഗസ്ഥനെതിരെ നല്‍കിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബര്‍ കോടതി വിധി റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ജോലിചെയ്യുന്നതിനിടയില്‍ മേലുദ്യോഗസ്ഥന്‍ പലപ്പോഴും തങ്ങളുടെ പുറകില്‍ നില്‍ക്കുകയും തങ്ങളുടെ തോളില്‍ തൊടുകയും ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുയും ചെയ്യുന്നുവെന്ന് ആഭ്യന്തര പരാതി പരിഹാരസമിതിക്ക് ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു.

Advertisement
inner ad

ജാക്കറ്റ് അഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും, കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന ഓവര്‍ക്കോട്ടിന്റെ അളവുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച് ബുദ്ധിമുട്ടിച്ചുവെന്നും പരാതിയുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര പരാതി പരിഹാരസമിതി നടത്തിയ അന്വേഷണത്തിനൊടുവില്‍ ജീവനക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഐസിസി നടപടി ലേബര്‍ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

chennai

വില്ലുപുരം- പുതുച്ചേരി എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി

Published

on


ചെന്നൈ: പുതുച്ചേരിയിലേയ്ക്ക് യാത്രതിരിച്ച വില്ലുപുരം- പുതുച്ചേരിഎക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളംതെറ്റി. വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

മുഴുവന്‍ യാത്രികരേയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് പുറത്തിറക്കിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ല. അപകടത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ശേഷമേ അപകടകാരണമെന്തെന്ന് വ്യക്തമാകുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement
inner ad

ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തി പ്രദേശത്തെ ട്രാക്കുകളുടെ അറ്റകൂറ്റപ്പണി തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. വില്ലുപുരത്ത് നിന്നും രാവിലെ 5.25ന് പുറപ്പെട്ട ട്രെയിന്‍ ഒരു വളവ് തിരിയുന്നതിനിടെ പാളം തെറ്റുകയായിരുന്നു. 38 കിലോ മീറ്റര്‍ മാത്രം സഞ്ചരിക്കുന്ന മെമു തീവണ്ടിയാണ് പാളംതെറ്റിയത്.

അപകടത്തെ സംബന്ധിച്ച് വില്ലുപുരം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ പാല്‍നാഡു ജില്ലയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിരുന്നു. വിഷ്ണുപുരം സിമന്റ് ഫാക്ടറിക്കായി സിമന്റ് എടുക്കാന്‍ വന്ന ട്രെയിനാണ് പാളം തെറ്റിയത്.

Advertisement
inner ad
Continue Reading

Featured