കുപ്പികളിൽ വർണം ചാലിച്ച് നിങ്ങൾക്കും നേടാം കൈ നിറയെ സമ്മാനം

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻസ് സർക്കിളാണ് വ്യത്യസ്തമായൊരു മത്സരം ഒരുക്കുന്നത്. ബോട്ടിൽ ആർട്ട്‌ കോണ്ടെസ്റ്റ് എന്ന പേരിൽ കുപ്പികളിൽ വൈവിധ്യങ്ങൾ തീർത്ത് കഴിവ് തെളിയിക്കാവുന്ന മത്സരമാണ് . പ്രായ പരിധി ഇല്ലാതെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. നവംബർ 28ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സൂം മീറ്റിലാണ് ഈ പരിപാടി നടക്കുക. ഒരുപാട് ആളുകൾ ജീവിത മാർഗ്ഗമായും വിനോദമായും ബോട്ടിൽ ആർട്ട്‌ ചെയ്യുന്നു.ഇത് മനോഹരവും മിഴിവിസ്മയവുമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും വ്യത്യസ്ത സെമിനാറുകളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 8136800993 വെബ്സൈറ്റ് : https://ncdconline.org/

Related posts

Leave a Comment