Kerala
‘ഈ നാട്ടിൽ ജീവിക്കാൻ ഭയക്കണം’; കെസി വേണുഗോപാൽ എംപി
ആലുവയിലെ പിഞ്ചു ബാലികയുടെ ക്രൂരമായ കൊലപാതകത്തിൽ പോലീസിന്റെയും ആഭ്യന്തരവകുപ്പിനെയും നിശിതമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
കെസി വേണുഗോപാൽ എംപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് പൂർണ്ണരൂപം
തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെനേരം. പ്രാർത്ഥനകളും പ്രതീക്ഷകളും ഒന്നും ഫലം കണ്ടില്ല. ആലുവയിൽ കണ്ടെത്തിയ മൃതദേഹം ആ പിഞ്ചുകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഉള്ളൊന്ന് പിടഞ്ഞു. ഒരു പിതാവ് കൂടിയാണ്. എത്ര പ്രതീക്ഷയോട് കൂടിയാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ വളർത്തുക. പറക്കമുറ്റും മുൻപേ കഴുകന്മാരുടെ കൈകളിൽ അകപ്പെട്ടുപോകുന്ന സ്വന്തം മക്കളെയോർത്ത് തേങ്ങുന്ന കാഴ്ച ഒരു നോക്ക് പോലും കണ്ടുനിൽക്കാൻ കഴിയാത്തതാണ്.
എത്രാമത്തെ തവണയാണ് നാം ‘മകളേ മാപ്പ്’ എന്ന് പറഞ്ഞ് കേഴുന്നത്. എത്ര തവണയാണ് പൊന്നോമനകളുടെ ചിത്രമിട്ട് നാം ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഇവിടെ നിലനിൽക്കുന്നു. ഒട്ടുമേ ഭയമില്ലാതെ അക്രമികളും പീഡകരും സ്വൈര്യവിഹാരം നടത്തുന്നു.
ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ഒരു പ്രതീകമാണ്. കുഞ്ഞുങ്ങളും സ്ത്രീകളും ഒട്ടുമേ സുരക്ഷിതരല്ലാത്ത ഒരു നാടിന്റെ പ്രതീകം. പരിപൂർണമായി പരാജയപ്പെട്ട ഒരു സർക്കാർ സംവിധാനത്തിന്റെ ഇര കൂടിയാണ് അവൾ. ദുഃഖത്തിൽ പങ്കുചേർന്നിട്ടോ വിലപിച്ചിട്ടോ കാര്യമില്ല, സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനമായി പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയുന്ന ഒരു നില സംസ്ഥാനത്ത് രൂപപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ദയനീയം എന്ന് പറയട്ടെ, അതിന് കഴിയാത്ത ഒരു സർക്കാർ നാട് ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്.
സാമൂഹ്യവിരുദ്ധർക്ക് എന്തും ചെയ്യാൻ കഴിയുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ലഹരി ഈ നാട്ടിൽ സുഗമമായി ലഭിക്കുന്നു. ആലുവയിൽ ആ കുഞ്ഞിനെ കൊന്നു എന്ന് പൊലീസ് തിരിച്ചറിഞ്ഞ പ്രതി കസ്റ്റഡിയിലാവുമ്പോൾ മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. വിചിത്രമായ ഒരു മദ്യനയം പ്രഖ്യാപിച്ച് സർക്കാർ ഇതുപോലുള്ള സാമൂഹ്യവിരുദ്ധർക്ക് വിഹരിക്കാൻ അനുകൂലമായ സാഹചര്യം ഇവിടെ സൃഷ്ടിക്കുന്നു. ഒരറ്റത്ത് ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്ന സർക്കാർ മറ്റേ അറ്റത്ത് ലഹരിയെ കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്നു. 250 ചില്ലറ വില്‍പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന് ഇപ്പോൾ സർക്കാർ പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം ഔട്ട്‌ലെറ്റുകളാണ് കൂടുതലായി അനുവദിക്കുന്നത്. കൂടാതെ എല്ലാ റെസ്റ്റോറന്റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിച്ച് മദ്യവ്യാപനവും ലഭ്യതയും വര്‍ധിപ്പിക്കാൻ തീരുമാനിക്കുന്നു. മയക്കുമരുന്നിന്റെ ഹബ്ബായി മാറിയ കേരളത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഒരു വാക്ക് പോലും പറയാതെ മദ്യനയം പ്രഖ്യാപിക്കപ്പെടുന്നു.
മൈക്കിന് നേർക്ക് കാണിക്കുന്ന ശുഷ്‌കാന്തി ചുറ്റുപാടും കാണിച്ചിരുന്നെങ്കിൽ ആ കുഞ്ഞ് ഇന്നും ചിരിയോടെ നമുക്ക് മുന്നിൽ ഓടിക്കളിച്ചേനെ. കൊന്നതാണ് അവളെ, ഈ പരാജയപ്പെട്ട സംവിധാനം. ആ മാതാപിതാക്കളോട് മാപ്പ് പറയേണ്ടത് സർക്കാരാണ്.
Featured
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.
രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.
Kerala
‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ
പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം
തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login