പുതിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ ; കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട

ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലെ പുതിയ ഇളവുകൾ ഇന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. പുതിയ ഇളവനുസരിച്ച്‌ ഒരു പ്രദേശത്ത്‌ 1000 പേരിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആവുമെങ്കിൽ ആ പ്രദേശം കണ്ടെയ്‌ൻമെൻറ് സോൺ ആയി മാറും ജില്ലകളിൽ 14 ശതമാനത്തിനു മുകളിൽ ടി.പി.ആർ. ഉള്ള പ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോൺ 50 ശതമാനമായി വർധിപ്പിക്കാനും തീരുമാനമുണ്ട്. വാക്സിൻ ലഭിക്കാത്തവർക്ക് കടയിൽ പോകാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. ആഴ്ചതോറുമുള്ള കണക്കുകളിൽ എട്ടു ശതമാനത്തിനു മുകളിൽ രോഗികൾക്കുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം കൂടുന്ന സാഹചര്യം നിലനിൽക്കെയാണ് പുതിയ ഇളവുകൾ ഏർപ്പെടുത്തിയിരിക്കുന്നതും.

മാളുകൾക്കുള്ളിലെ കടകൾ മാത്രം ഇന്നുമുതൽ തുറക്കാനാണ് അനുമതി. എന്നാൽ മാളുകളിലെ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവർത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ടെങ്കിലും പോലീസിന്റെ കർശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് കച്ചവടം നടത്താം. എന്നാൽ ഒരു ഡോസ് വാക്സിൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള RTPCR സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ മദ്യം വാങ്ങാനാകു.

Related posts

Leave a Comment