എന്നിലെ നീ- ഉഷാറാണി ; കവിത

നീ യെന്ന വാസന്തമില്ലാതെയെങ്ങനെ
ഞാനൊരു പൂക്കാലമാകും
നീയെന്ന മലയജസൗരഭ്യമില്ലാതെ
എങ്ങനെ സുമസൗമ്യ സ്വപ്നമാകും

നീയാം കുയിലിന്റെ പല്ലവികേൾക്കാതെ
അനുപല്ലവി ഞാനെങ്ങനെ പാടും
നീയാം മന്ദസമീരൻ പുല്കാതെ
എങ്ങനെ ഞാനെന്നിൽകുളിർപൊഴിക്കും

നിന്നിലെ ഹരിതാഭ പട്ടുഞൊറിയാതെ
എങ്ങനെ ഞാനെന്റെ ചേലചുറ്റും
നീയാം സ്നേഹസമുദ്രത്തിൽ മുങ്ങാതെ
എങ്ങനെ ചൊല്ലെൻ മനം തുടിപ്പു

നീയാം പാർവണസൗന്ദര്യമില്ലാതെ
ചന്ദ്രികയെങ്ങനെ പരന്നൊഴുകും
നീയാം മഴയുടെ ജതികേൾക്കാതെ
ഋതുഭേദമെങ്ങനെ വിരുന്നൊരുക്കും

Related posts

Leave a Comment