പകൽ പന്തം പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

ഇന്ത്യൻ യൂത്ത് കോൺഗ്രസ് വെണ്ണല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പകൽ പന്തം എന്ന പരിപാടി വെണ്ണലയിൽ സംഘടിപ്പിച്ചു .വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ എന്ന മുദ്രാവാക്യവുമായി വെണ്ണല ജംഗ്ഷനിൽ നടന്ന പരിപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ശ്രീ എം എം ഹാരിസ് ഉദ്ഘാടനം ചെയ്തു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീ എം ബി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിതിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് വിനയ് കൃഷ്ണൻ അനൂ മാത്യൂ കെഎസ്‌യു നിയോജകമണ്ഡലം ഉപാധ്യക്ഷൻ ഭരത് മാടവന യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ സന്ദീപ് .സി എസ് റോജിൽ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു

Related posts

Leave a Comment