പകൽ പന്തം പ്രതിഷേധം സംഘടിപ്പിച്ചു

തിരുവള്ളൂർ: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ എന്ന പ്രമേയം ഉയർത്തി പിഞ്ചു മക്കളെ പിഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലിലെ CPM-DYFI അധോലോക മാഫിയയ്ക്കുമെതിരേ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം 1000 മണ്ഡലം കേന്ദ്രങ്ങളിൽ പകൽപന്തം പ്രതിഷേധം നടത്തി. തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം.മഹേഷ് അധ്യക്ഷത വഹിച്ചു.
അജയ് കൃഷ്ണ ചാലിൽ, രുധീഷ് തോടന്നൂർ, ധനേഷ് വള്ളിൽ, ലിബീഷ് വെളളൂക്കര, മുഹമ്മദ് റജാസ്, വിഷ്ണു.പി, റൗഫ്, റംഷി കാഞ്ഞിരാട്ട് തറ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment