യോഗി സർക്കാർ ജനാധിപത്യത്തിന് അപമാനം: കൊടിക്കുന്നിൽ

തിരുവനന്തപുരം: അന്നം നൽകുന്നവരെ ആദരിക്കുന്ന നാടായ ഇന്ത്യയിൽ കർഷകന്റെ രക്തത്തിൽ കുതിർന്നു നിൽക്കുന്ന യോഗി ആദിത്യനാഥ് സർക്കാർ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും അപമാനമെന്ന് കെപിസി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. ലഖീംപൂർ ഖീരിയിൽ കൊല്ലപ്പെട്ട കർഷകരുടെ രക്തസാക്ഷിത്വം കോർപ്പറേറ് കമ്പോള ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ആദിത്യനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നടപടികളുടെ കറുത്ത അധ്യായമാണിത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ തുല്യമായ നരഹത്യയാണ് യോഗി സർക്കാർ നടത്തിയതെന്നും യോഗി സർക്കാർ രാജി വെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രക്ഷോഭകർക്ക് നേരെ ഔദ്യോഗികവാഹനം ഇരച്ചുകയറ്റിയത് രാജ്യം ഭരിക്കുന്ന ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആണെന്നത് ബിജെപിയെന്ന രാഷ്ട്രീയ കക്ഷി എത്രയധികം അധികാര പ്രമത്തതയോടെയാണ് വെറുപ്പിന്റെ അജണ്ട നടപ്പാക്കുന്നത് എന്നതിന്റെ തെളിവാണ്. ഉത്തർ പ്രദേശിൽ അലയടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടഞ്ഞുവെക്കാൻ നോക്കുന്ന യോഗിസർക്കാർ കൊടുങ്കാറ്റിനെ താഴിട്ടുപൂട്ടുന്നതുപോലെയുള്ള വൃഥാ വ്യായാമമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.

Related posts

Leave a Comment