കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; യോഗി ആദിത്യനാഥ്

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കാർഷിക നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

“കർഷകരുമായി എല്ലാ തലത്തിലുമുള്ള ചർച്ചകൾക്ക് ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ കാരണം നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു”-ട്വിറ്ററിൽ ആദിത്യനാഥ് പറഞ്ഞു.

Related posts

Leave a Comment