യുപിയിൽ വീണ്ടും പേരുമാറ്റവുമായി യോഗി ആദിത്യനാഥ് ; അസംഗഢ് ആര്യംഗഢാക്കും

ലഖ്നൗ: യുപിയിൽ വീണ്ടും പേരുമാറ്റവുമായി യോഗി ആദിത്യനാഥ്. യുപി നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്നാണ് യോഗി അറിയിച്ചിരിക്കുന്നത്. അസംഗഢ് ആര്യംഗഢാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് തറക്കല്ലിട്ട സർവകലാശാല അസംഗഢിനെ ശരിക്കും ആര്യംഗഢാക്കും. അക്കാര്യത്തിൽ ഇപ്പോൾ ഒരു സംശയവുമില്ല-അസംഗഢിൽ ഒരു സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ യോഗി പറഞ്ഞു.
അതേസമയം യോഗിയുടെ പ്രസ്താവനയെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. ”അസംഗഢിലെ വികസനം കാണാനാണ് യോഗിയും അമിത് ഷായും പോയിട്ടുള്ളത്. 4.5 വർഷത്തിനുശേഷവും തന്റെ ഒരു പദ്ധതികളും മുഖ്യമന്ത്രിക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യാനായിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഒരാളും വിശ്വസിക്കില്ല. എങ്ങനെ പേരും നിറവും മാറ്റാമെന്നു മാത്രമേ മുഖ്യമന്ത്രിക്ക് അറിയൂ. എന്നാൽ, ഇത്തവണ സർക്കാർ തന്നെ മാറുന്ന തരത്തിലായിരിക്കും ജനങ്ങൾ വോട്ട് ചെയ്യുക”-അഖിലേഷ് വ്യക്തമാക്കി.

Related posts

Leave a Comment