മദ്യ-മാംസ വിൽപ്പന വേണ്ട ; പകരം പാൽ വിൽക്കുക, കൃഷ്ണ ഭ​ഗവാൻ രാജ്യത്തെ കോവിഡിനെ ഇല്ലാതാക്കും : യോ​ഗി ആദിത്യനാഥ്

നോയ്ഡ: വൃന്ദാവനം – മഥുര പ്രദേശത്ത് 10 കിലോമീറ്ററിനുള്ളിൽ മദ്യവും മാംസവും വിൽപ്പന നിരോധിച്ച്‌ ഉത്തർപ്രദേശ് സർക്കാർ. ഈ മേഖലയിലെ ഗണേശ ചതുർത്ഥി ആഘോഷം മുൻനിർത്തി ഉത്തർപ്രദേശ് സർക്കാർ ഇന്നാണ് തീരുമാനം എടുത്തത്.

കൃഷ്ണന്റെ ജന്മദേശമായ മഥുര – വൃന്ദാവൻ 10 കിലോമീറ്റർ യുപി സർക്കാർ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയിൽ 22 നഗർ നിഗം വാർഡുകളുണ്ട്. പ്രഖ്യാപനം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ യുപി സർക്കാർ മദ്യവും മാസവും മഥുരയിൽ നിരോധിച്ചു.

ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. ഇവിടെ മദ്യവും മാംസവും വിറ്റിരുന്നവർ ഇനി മുതൽ ഇവിടെ പാൽ വിൽപ്പന നടത്തി നഗരത്തിന്റെ പെരുമ അതേപടി നിർത്താനും നിർദേശിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം യോഗി ആദിത്യനാഥ് നഗരം സന്ദർശിച്ച്‌ കൃഷ്ണ ഭഗവാൻ രാജ്യത്തെ കോവിഡിനെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment