ആ ഭാ​ഗ്യവാൻ യാക്കോബ് കുര്യൻ, അഞ്ച് കോടിയുടെ ടിക്കറ്റ് ബാങ്കിൽ

കൂത്താട്ടുകുളം: സംസ്ഥാന സർക്കാരിന്റെ ഭാ​ഗ്യക്കുറി പൂജ് ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ അഞ്ച് കോടിയുടെ ഉടമ, കൂത്താട്ടുകുളത്തിനു സമീപം കച്ചവടം ചെയ്യുന്ന യാക്കോബ് കുര്യൻ. എറണാകുളത്തെ പ്രധാന ഏജന്റിൽ നിന്നു വില്പനയ്ക്കു വാങ്ങിയ 15 ടിക്കറ്റുകളിലൊന്നാണ് സമ്മാനാർഹമായ RA 591801 എന്ന നമ്പരിലുള്ള ടിക്കറ്റ്. വില്ക്കാതെ സൂക്ഷിച്ച ടിക്കറ്റാണിത്. നറുക്കെടുപ്പ് കഴിഞ്ഞ രണ്ട് ദിവസമായിട്ടും അവകാശികളെ കണ്ടെത്താനാവാതെ ഭാ​ഗ്യാന്വേഷികൾ നെട്ടോട്ടത്തിലായിരുന്നു. ഇന്നു രാവിലെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏല്പിച്ച ശേഷമാണ് യാക്കോബ് വിവരം പുറത്തുവിട്ടത്. പനിമൂലം അസ്വസ്ഥനായതു കൊണ്ടാണ് സമ്മാനവിവരം വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment