വൈഎംസിഎയുടെ പാട്ടം പുതുക്കൽ റദ്ദാക്കി

തിരുവനന്തപുരം: വൈഎംസിഎ കൈവശം വെച്ചിരിക്കുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ 78 സെന്‍റ് ഭൂമി  30 വര്‍ഷത്തേക്ക് പാട്ടം പുതുക്കുന്നതിന് അനുമതി നല്‍കിയ 2016 മാര്‍ച്ച് മൂന്നിലെ റവന്യൂ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പാട്ട കുടിശിക ഒറ്റത്തവണ ഒടുക്കുന്നതിന് വൈഎംസിഎയ്ക്ക് നിര്‍ദ്ദേശം നല്‍കും. അതിനു തയ്യാറായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കും.  വ്യവസ്ഥകള്‍ക്കനുസരിച്ച് പാട്ടകുടിശിക അടയ്ക്കുകയാണെങ്കില്‍ പാട്ടം പുതുക്കി നല്‍കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Related posts

Leave a Comment