Connect with us
,KIJU

Featured

റഷ്യൻ വിമത സേനാ മേധാവി യെവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു

Veekshanam

Published

on

മോസ്കോ; ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ റഷ്യയെ വിറപ്പിച്ച വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളാണ് യെവ്‌ജെനി പ്രിഗോഷിൻ. അതേസമയം വാഗ്‌നർ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ യെവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു എന്നാണു പുറത്തു വരുന്ന വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ അധികാരികൾ പറഞ്ഞു. ഗ്രേ സോണിലെ വാഗ്നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാൽ പ്രിഗോഷിൻ കൊല്ലപ്പെട്ടു എന്നാണ് അവർ പുറത്തുവിട്ട വാർത്ത.
സെന്റ് പീറ്റേഴ്‌സ്ബർഗിലെ വാഗ്നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഒരു ഭീമൻ കുരിശ് പ്രദർശിപ്പിക്കും. കൊല്ലപ്പെട്ടു

Advertisement
inner ad

മോസ്കോ; ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ റഷ്യയെ വിറപ്പിച്ച വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു. റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളാണ് യെവ്‌ജെനി പ്രിഗോഷിൻ. അതേസമയം വാഗ്‌നർ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ യെവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു എന്നാണു പുറത്തു വരുന്ന വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ അധികാരികൾ പറഞ്ഞു. ഗ്രേ സോണിലെ വാഗ്നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാൽ പ്രിഗോഷിൻ കൊല്ലപ്പെട്ടു എന്നാണ് അവർ പുറത്തുവിട്ട വാർത്ത.
സെന്റ് പീറ്റേഴ്‌സ്ബർഗിലെ വാഗ്നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഒരു ഭീമൻ കുരിശ് പ്രദർശിപ്പിക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ‌

Published

on

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

Advertisement
inner ad
Continue Reading

Featured

അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

Published

on

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ്‌ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌ പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.

രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.

Advertisement
inner ad

രാജസ്ഥാൻ

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്‌: 86-106, ബിജെപി : 80-100

Advertisement
inner ad

ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65

സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74

Advertisement
inner ad

മറ്റുള്ളവർ: 9-18

മധ്യപ്രദേശ്

Advertisement
inner ad

സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112

മറ്റുള്ളവർ: 5

Advertisement
inner ad

റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2

ടിവി9: കോൺഗ്രസ്‌: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്‌ : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6

ഛത്തീഗ്ഡ്

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5

ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41

Advertisement
inner ad

റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി 34-42

തെലങ്കാന

Advertisement
inner ad

ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5

ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9

Advertisement
inner ad

മിസോറം

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1

Advertisement
inner ad
Continue Reading

Featured

ഓങ്കാർ നാഥ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

Published

on

കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം ഓംകാർ നാഥ് (25) അന്തരിച്ചു. തൊളിക്കോട് സ്വദേശി ആണ് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Continue Reading

Featured