Connect with us
48 birthday
top banner (1)

Kuwait

മഞ്ഞപ്പട കുവൈറ്റ് വിങ് ” സൂപ്പർ കപ്പ് -2023″ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു .

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ക്ലബ് ആയ മഞ്ഞപ്പടയുടെ കുവൈറ്റ് വിങ് “സൂപ്പർ കപ്പ് -2023” ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ആഗസ്റ്റ് 25 വെള്ളിയാഴ്ച ഫഹഹീൽ സൂക് സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആറ് ടീമുകൾ പങ്കെടുത്തു. മഞ്ഞപ്പട കുവൈറ്റ് വിങ് പ്രസിഡന്റ് ശ്രീ ജെറിൽ കുര്യൻ ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ ഫർവാനിയ ബോയ് സിനെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ച് പീറ്റർ ആൻ്റണി നേതൃത്വം നൽകിയ അബ്ബാസിയ വീകിങ്‌സ് ജേതാക്കളായി. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ മംഗഫ് മാർവൽസ് വിജയികൾ ആയി . ജഹറ സൂപ്പർ ജയൻ്റ്‌സ് ആയിരുന്നു എതിരാളികൾ.

ഫിഫ ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിന്റെ ഭാഗമായി കുവൈറ്റിൽ എത്തിച്ചേരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിനെ വരവേൽക്കുന്നതിന് വിവിധ പരിപാടികളാണ് മഞ്ഞപ്പട കുവൈറ്റ് വിങ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ടൂർണമെന്റിന് മഞ്ഞപ്പട കുവൈറ്റ് വിങ് സെക്രട്ടറി ഷാനവാസ് ബഷീർ, ട്രഷറർ ഷിബു കുര്യാക്കോസ്, ജംഷീദ് ഐദീദ്, സുബിൻ മാത്യൂ, ബിജു എൻ പി, ടെൻസൺ കുര്യൻ, ലിജോ കോശി, തുടങ്ങിയവർ നേതൃത്വം നൽകി. ഈവർഷം തന്നെ കുവൈറ്റിലെ വിവിധ ഫുട്‌ബോൾ അക്കാദമികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ മറ്റൊരു ഫുട്ബോൾ ടൂർണമെന്റ് കൂടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലേബർക്യാമ്പ് അത്യാഹിതം : കുവൈറ്റിലെങ്ങും അനുശോചനം!

Published

on

കല കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു. കുവൈറ്റ്‌ സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിനിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ‘കല’ കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഫിന്റാസ് കോ-ഓപ്പറേറ്റീവ് ഹാളിൽ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ഭാരവാഹി ജെ. സജി, വനിതാവേദി ആക്ടിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ്, വിവിധ സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മരണപ്പെട്ടവരുടെ സുഹൃത്തുക്കൾ എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. സമൂഹ്യ വിഭാഗം സെക്രട്ടറി ജിൻസ് തോമസ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു, ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആക്ടിങ് സെക്രട്ടറി ബിജോയ്‌ സ്വാഗതം പറഞ്ഞ അനുശോചന യോഗത്തിന് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.

Advertisement
inner ad

ഫോക്ക് അനുശോചന യോഗം സംഘടിപ്പിച്ചു
കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ഫോക്ക് അംഗങ്ങളായ വിശ്വാസ് ക്യഷ്ണ, നിതിൻ ലക്ഷ്മണൻ അവരുടെ മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു . സൂം ഓൺലൈൻ പ്ലാറ്റു ഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത് നന്ദിയും പറഞ്ഞു. ദുരന്ത സമയത്തു സമയോചിത ഇടപെടൽ നടത്തിയ ഗവർമെന്റ് അധികാരികൾക്കും ഫോക്കിന്റെ ആരോഗ്യപ്രവർത്തകർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. സംഭവ സ്ഥലത്തു ആദ്യമെത്തിയവരിൽ ഒരാളായ കേന്ദ്രകമ്മിറ്റി അംഗം സുനേഷ് അനുഭവങ്ങൾ പങ്കുവെച്ചു. അപകടത്തിൽ മരണപ്പെട്ട ഫോക്ക് അംഗങ്ങളുടെ നാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും, മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഫോക്ക് ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെ നൂറോളം പേര് പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചന യോഗം
കഴിഞ്ഞദിവസം കുവൈറ്റിലെ മങ്കഫിൽ ഉണ്ടായ തീപിടുതത്തിൽപ്പെട്ട് ജീവൻ വെണ്ടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചന യോഗം ചേർന്നു. പ്രസിഡൻറ് സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രേംരാജ് അനുശോചന സന്ദേശം വായിച്ചു. “പ്രവാസികളായ നാം അതീവ ദുഖകരമായ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇൻഡ്യക്കാർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ പല്പക്ക് ഒന്നടങ്കം ഖേദിക്കുന്നു. മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു” പല്പക്ക് അനുശോചന സന്ദേശത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും അനുശോചനം അറിയിച്ചുകൊണ്ട് ജീവൻ വെടിഞ്ഞവരുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ച് അവർക്ക് ആവശ്യം വരുന്ന സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു.

കെ.ഡി.എൻ.എ അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനിയുടെ മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആദരാജ്ഞലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടും ബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു – കെ ഡി എൻ എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading

Kuwait

ലുലു ലെറ്റ്സ് കണക്ട് അവിശ്വസനീയ സ്മാർട്ട്ഫോൺ പ്രൊമോഷൻ!

Published

on


കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് മോട്ടറോളയുടെ കീഴിൽ ആവേശകരമായ ‘ലുലു ലെറ്റ്സ് കണക്ട്’ പ്രമോഷൻ ലോഞ്ച് ചെയ്തു. ജൂൺ 13 മുതൽ 22 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
inner ad

ഇത് സംബന്ധിച്ച ഔദ്യോഗിക ലോഞ്ച് ജൂൺ 13 ന് ലുലു ഹൈപ്പർമാർക്കറ്റ് എഗൈല ഔട്ട്‌ലെറ്റിൽ നടന്നു. ഉന്നത ലുലു മാനേജ്‌മെൻ്റിനൊപ്പം ജനപ്രിയ സാങ്കേതിക സ്വാധീനം ചെലുത്തുന്നവരുടെയും വ്‌ലോഗർമാരുടെയും സാന്നിധ്യത്താൽനടന്ന ഈ ഇവൻ്റ് ലുലുവും സാങ്കേതിക മേഖലയിലെ പ്രമുഖരും ഒത്തു ചേർന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്‌ഫോൺ അനുഭവം അവിശ്വസനീയമായ വിലയിൽ സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കുമുള്ള അതിശയകരമായ ഡീലുകളും ഡിസ്‌കൗണ്ടുകളും വഴി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവും ഉണ്ട്. ജനപ്രിയമായ സ്‌മാർട്ട്‌ഫോൺ ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ ലഭ്യമാണ്.

Continue Reading

Kuwait

ലേബർ ക്യാമ്പിലെ അഗ്നിബാധ : ദുഃഖ സാന്ദ്രതയിൽ ഒ.ഐ.സി.സി അനുശോചന യോഗം !

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി ഒ.ഐ.സി.സി കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിലാണ് അനുശോചനയാഗം
സംഘടിപ്പിച്ചത്. മെഴുകുതിരി പ്രകാശിപ്പിച്ചുകൊണ്ട് മൗന പ്രാര്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement
inner ad

നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത് , ജില്ലാ സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ , യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Featured