കേരളത്തിൽ ശക്തമായ മഴ സാധ്യത ; നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അടുത്ത അഞ്ചുദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണിത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം, നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment