തിരുവോണത്തിന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് ; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂർ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

21-08-2021 (ശനി): പത്തനംതിട്ട, ഇടുക്കി, മലപ്പുറം
22-08-2021 (ഞായർ): കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

Related posts

Leave a Comment