Connect with us
,KIJU

Ernakulam

എറണാകുളത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരി തൂങ്ങിമരിച്ച നിലയിൽ

Avatar

Published

on

കൊച്ചി: എറണാകുളം ഊന്നുകല്ലിലെ ചിൽഡ്രൻസ്ഹോമിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അധികൃതർ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Ernakulam

നവകേരള സദസ്സിൽ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ

Published

on

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ
പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ.
യൂണിവേഴ്സിറ്റിയിലെ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും നവകേരള
സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ
വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും
ജീവനക്കാരും വിദ്യാർത്ഥികളും
നിർബന്ധമായും പങ്കെടുക്കണമെന്നും
സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.

Continue Reading

Ernakulam

കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ ധനസഹായം നൽകണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകി

Published

on

തിരുവനന്തപുരം: കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തിര തീരുമാനം എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
കത്ത് പൂര്‍ണരൂപത്തില്‍: കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’- ടെക്‌നിക്കല്‍ ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിക്കുകയും 64 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത ദാരുണമായ സംഭവം ഏറെ ദുഃഖകരമാണ്.
കൂത്താട്ടുകുളം സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറാ തോമസ്, കുസാറ്റിന് പുറത്ത് നിന്നുള്ള പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി സ്വദേശി ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.
മരിച്ച നാലു പേരും കാര്യമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ലെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. കുസാറ്റ് ദുരന്തത്തിലൂടെ നാല് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. അതുകൊണ്ടു തന്നെ ഈ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്.
ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

Continue Reading

Ernakulam

കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി

Published

on

കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.

Continue Reading

Featured